ദൈവങ്ങളും അവിശ്വാസിയും – മനു റഹീം (poem)

0


 

ചില മനുഷ്യർക്കും ജന്തുക്കൾകും

ചിലർ ദൈവങ്ങളാണ്

ദൈവം സ്നേഹമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

എങ്കിൽ സ്നേഹം സ്നേഹമായി ഉള്ളപ്പോൾ

അവിടെ ദൈവം എന്തിന്?

സ്വയം മറന്നു കൊണ്ട്, മറ്റുള്ളർക്കു തണലേകാൻ

മുൻപു പറഞ്ഞ ചിലർക്ക് അമാനുഷിക കഴിവുണ്ട്.

തികച്ചും മാനുഷികമായ ഇത്തരം കാര്യങ്ങൾ,

മനുഷ്യത്വത്തിൽ ദാരിദ്യം അനുഭവിക്കുന്നവർക്കു

അമാനുഷികമായി തോന്നുന്നു.

അവിടെ അതാ ദൈവങ്ങൾ പിറവിയെടുക്കുന്നു.

അവർക്കു മതമുണ്ടാകാം,

വിഭിന്ന രാഷ്ട്രീയം ഉണ്ടാക്കാം,

വി-രാജ്യ സ്നേഹമുണ്ടാകാം.

എങ്കിലും മനുഷ്യത്വത്തിൽ അവർ പിന്നോക്കരല്ല.

അവിശ്വാസിയായ ഞാനും കണ്ടിരിക്കുന്നു

കുറേ കുട്ടി ദൈവങ്ങളെയും, കുറേ വലിയ ദൈവങ്ങളേയും.

– ManuRahim 

 

 

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !