ചുമ്പന സമരം [കവിത] – ManuRahim

0

ഒരു ചുമ്പനത്തിനായി ഞാൻ തലയൊന്നു താഴ്ത്തി

അതിന്റെ ഭാരത്താൽ എന്റെ ശിരസ്സ് ഭൂമിയിൽ മുട്ടി നിൽക്കുന്നു.

ചുമ്പനങ്ങൾക്കെല്ലാം ഒരു ഭാഷയുണ്ട്,

സ്നേഹത്തിന്റെ ഭാഷ. ചുരുക്കം ചിലർക്ക്,

അത് ശരീരത്തിന്റെ മാത്രം ഭാഷ.

സ്നേഹം മാത്രം സമ്മാനിക്കുന്ന കാമത്തെ അവർക്ക്

വിശ്വാസമില്ല. അവർ ഭ്രമിതാക്കൾ.

ചുമ്പനത്തിൽ ഒരു വിപ്ലവം ഉണ്ട്.

അത് രക്തത്തെ ചൂടു പിടിപ്പിക്കുന്നു.

സ്നേഹത്തെ വ്യക്തമായി അത് പ്രകാശിപ്പിക്കപ്പെട്ടേ

അതിന് സമയ – കാല – സ്ഥല പരിമിതികളില്ല.

അത് പൊള്ളയായ പ്രകടനവും അല്ല.

ചുമ്പനം ആഗ്രഹിക്കുന്നവർക്കും,

അത് അർഹിക്കുന്നവർക്കും അത് നൽകുക.

അവർ ആരൊക്കെ എന്ന് നിർവചിക്കേണ്ടത്

നിങ്ങളാണ്…

നിങ്ങൾ നൽകുക,

അത് നിങ്ങളുടെ അവകാശം.

സ്വതന്ത്രരാണ് നിങ്ങൾ.

സ്നേഹം വിജയിക്കട്ടെ,

പ്രിയ കൂട്ടുകാരാ,

അക്രമം ആണ് ചർച്ച ചെയ്യപ്പെടേണ്ടതും

ഉൻമൂലനം ചെയ്യേണ്ടതും.

(ManuRahim)

 

 

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !