കണ്ണുനീരും മുത്രവും [കവിത] – ManuRahim

0

 


എനിക്ക് കരയണമെന്നുണ്ട്.

കഴിയില്ല, ഉത്തരവാദിത്തും കണ്ണു നീരിനെ

കുടിച്ച് വറ്റിച്ചിരിക്കുന്നു.

വന്ന കരച്ചിൽ മൂത്രമായി ഒഴിച്ചു കളഞ്ഞ്

ഞാൻ അതിനു മേലെ ഇരുന്ന് കുടു- കുടാ ചിരിക്കുന്നു.

ഒഴിച്ച മൂത്രത്തിൽ എന്റെ മനസ്സാക്ഷി ഉണ്ട്.

ദുർഗന്ധമാണെങ്കിലും അത് ഞാനാണ്.

പച്ചയായ ഞാൻ നികൃഷ്ടമാണ്,

അശുദ്ധമാണ്. വിസർജ്യമാണ്.

എന്നെ ഓടയിലേക്ക് ഒഴുക്കി വിടുക.

അതിന് ഞാൻ അർഹനാണ്. എന്റെ അഭിലാഷമാണ്.

ഓടയിലെങ്കിലും, ഞാൻ സ്വതന്ത്രൻ ആണ്.

(ManuRahim)

 

 

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !