പ്രണയത്തിനു ശേഷം ബാക്കിവന്ന ഇഷ്ടം ഞാൻ ഒരിടത്തു കൂട്ടി വെച്ചു.
എണ്ണി പെറുക്കി ഞാൻ നിങ്ങൾക്കു തന്നു.
എന്നാൽ നിങ്ങൾ എനിക്ക് എല്ലാം തന്നു.
നിങ്ങളെയും തന്നു.
കണക്കു ചോതിക്കുന്നതിലെ കണക്കറിയാത്ത
നിങ്ങൾ, പിന്നെയും ഒരുപാടു തന്നു.
ലജ്ജിച്ചു തലതാഴ്തി നിന്ന ഞാൻ
ഭാവിയിലേക് എടുത്തു ചാടി.
അവിടെ കണക്കറിയാത്ത എന്നെ കണ്ടു,
ലജ്ജിച്ചു നിൽക്കുന്ന എന്റെ മക്കളെയും.
ഇതു പ്രകൃതി നിയമം. ഇത് അനശ്വരം.
(ManuRahim)