ചോദ്യവും, ഉത്തരവവും, മുഴുനീളെ ഭ്രാന്തും [കവിത] – ManuRahim

0

 

അർത്ഥമില്ലാത്ത ഉത്തരങ്ങൾ,

ചോദ്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല.

ചില ചോദ്യങ്ങൾ ഉത്തരങ്ങൾക്കു വേണ്ടിയുള്ളതല്ല.

എന്നാൽ സ്വയം കടന്നു പോകേണ്ട ഒരു പറ്റം

നല്ല മുഴുനീളൻ ചോദ്യങ്ങൾ.

അവ താനേ നമ്മെ തേടി വരും,

യാതൊരു തിരിച്ചു പോക്കിനും ഭാവമില്ലാതെ

ഒരു പറ്റം തല തീനി ചോദ്യങ്ങൾ.

ഈ ചോദ്യചിഹ്നങ്ങൾക്കു പുറകേ പോയി,

അവ ഗുണിച്ചും ഹരിച്ചും ഉത്തരത്തിന്

അടുത്തെത്തി കൊഴിഞ്ഞു പോയവർ എത്ര?

അത് ഉത്തരമില്ലാത്ത മറ്റൊരു കിറുക്കൻ ചോദ്യം.

ജീവിതം ഉത്തരങ്ങളുടേതാണ്.

അവിടെ പ്രതിവിധിക്കു മാത്രമാണ് പ്രസക്തി.

ചോദ്യങ്ങൾ കോമാളികൾ.

ഉത്തരങ്ങളിൽ നിന്നും ആകട്ടേ നിങ്ങളുടെ

ജിവിതത്തിന് തുടക്കവും ഒടുക്കവും.

ഇനി ആ ചോദ്യങ്ങൾ ഏതാണെന്നല്ലേ?

ഇതു തന്നെയാണവയിൽ ഒന്ന്.

ബാക്കിയുള്ളവ നീയും, ഞാനും,

നമുക്ക് ചുറ്റും ഉള്ളവരും ആണ്.

ചോദ്യങ്ങളെ തേടിയല്ല, ഉത്തരത്തെ

മുന്നിൽ കാണുക. ഒരു കണ്ണു മാത്രം തുറക്കുക,

മറ്റേത് മതിമറന്ന് ലോകം കാണാൻ ഉള്ളതാണ്.

(ManuRahim)




Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !